സംസ്ഥാനത്ത്‌ 2397 പേർക്ക്‌ കോവിഡ്‌; 2317 പേർക്കും സമ്പർക്കത്തിലൂടെ രോഗം,

തിരുവനന്തപുരം 
സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ 2317 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്ന് 2225 പേര്‍ രോഗവിമുക്തരായി. ഇന്ന് ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ തിരുവനന്തപുരത്താണ്. 408 പേര്‍ക്കാണ് തലസ്ഥാന ജില്ലയില്‍ രോഗം ബാധിച്ചത്. ഇവരില്‍ 49 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 200ലധികം പേര്‍ക്ക് ഇന്ന് രോഗബാധയുണ്ടായിട്ടുണ്ട്. 23427 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കൊവിഡ് വ്യാപനത്തിന് ശേഷം ഇതുവരെ പുറത്തുനിന്ന് കേരളത്തിലേക്ക് 8.69 ലക്ഷം പേരാണ് വന്നത്. മൂന്ന് ലക്ഷത്തിലധികം വിദേശത്ത് നിന്നു 5.37 ലക്ഷം പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നുമാണ്. പുറത്തെ സംസ്ഥാനത്ത് നിന്ന് വന്നവരില്‍ 65 ശതമാനം റെഡ് സോണ്‍ മേഖലയില്‍ നിന്നാണ്.

Post a Comment

Previous Post Next Post