ഓൺലൈൻ പഠനത്തിന് പ്രയാസപ്പെടുന്ന തച്ചങ്ങാട് ഗവ :ഹൈസ്കൂൾ വിദ്യാർത്ഥിനി അരവത്ത് അശോകന്റെ മകൾ അഭിരാമിക്ക് ടിവി നൽകി കെഎസ്‌യൂ തച്ചങ്ങാട് യുണിറ്റ് മാതൃകയായി. അതോടൊപ്പം പാലത്താട് കോളനിയിലെ വിദ്യാർത്ഥികൾക്ക് ഓണക്കോടിയും വിതരണം ചെയ്തു.
ചടങ്ങിൽ, യൂത്ത് കോൺഗ്രസ് കാസറഗോഡ് പാർലമെന്റ് മുൻ പ്രസിഡന്റ് സാജിദ് മൊവ്വൽ, ഉദുമ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വേളായി കൃഷ്ണൻ, ഉദുമ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ചന്ദ്രൻ തച്ചങ്ങാട്, അഖിലേഷ് തച്ചങ്ങാട്, തച്ചങ്ങാട് യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഗംഗാധരൻ.T, ശശി തച്ചങ്ങാട്, തുടങ്ങിയവർ സംബന്ധിച്ചു....
Post a Comment