ലോറാ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേയ്ക്ക്, ടെക്‌സാസ് ജാഗ്രതയില്‍; അഞ്ചു ലക്ഷം ജനങ്ങളോട് നഗരം വിടാന്‍ നിര്‍ദ്ദേശം lora


ടെക്‌സാസ്: അമേരിക്കന്‍ തീരത്തേയ്ക്ക് ലോറാ ചുഴലിക്കാറ്റ് അടുക്കുന്നതായി റിപ്പോര്‍ട്ട്. ടെക്‌സാസ് നഗരത്തേയും ലൂസിയാനയേയും ബാധിക്കുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ രംഗത്തിറക്കി. കാറ്റഗറി 5  തീവ്രതയാണ് കണക്കുകൂട്ടുന്നത്. വടക്ക് പിടഞ്ഞാറന്‍ ഉള്‍ക്കടലിലൂടെ കയറി തീരത്ത് ആഞ്ഞടിക്കുമെന്നാണ് സൂചന. അമേരിക്കയിലെ ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രമാണ് നിരീക്ഷണം നടത്തുന്നത്. ആകെ 5,85,000 പേരോട് നഗരതീരത്ത് നിന്നും മാറാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

രാത്രി 8 മണിയോടെ മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും.ലൂസിയാനയിലെ തീരത്തും കാറ്റ് നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ ദുരന്തത്തിനും സാധ്യതയാണ് അധികൃതര്‍ കാണുന്നത്. തിരമാലകളെ 15 അടി ഉയരത്തിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുന്ന ശക്തി കാറ്റിനുണ്ടെന്നാണ് കണക്കുകൂട്ടല്‍.

Post a Comment

Previous Post Next Post