വഖ്ഫ് ഭൂമിക്ക് പിന്നാലെസ്വർണ വേട്ട; നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചു: എം.സി ഖമറുദ്ധീന് ജാമ്യമില്ലാ കേസ്

കാസർഗോഡ്: 
മഞ്ചേശ്വരം എംഎൽഎയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. മുസ്ലിം ലീഗ് എംഎൽഎ എംസി ഖമറുദ്ദീനെതിരെയാണ് പരാതി ലഭിച്ചതോടെ പോലീസിന്റെ നടപടി. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചുവന്നിരുന്ന ജ്വല്ലറി നടത്തിപ്പിനായി നിക്ഷേപകരിൽ നിന്ന് പണം വഞ്ചിച്ചുവെന്ന് കാണിച്ച് നിക്ഷേപകർ പരാതി നൽകിയതോടെയാണ് എംഎൽഎയ്ക്കെതിരെ പോലീസ് നടപടിയുമായി നീങ്ങുന്നത്. ഈ സംഭവത്തിൽ ചന്ദേര പോലീസ് മൂന്ന് കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്
Read also
എംഎൽഎ ചെയർമാനായിട്ടുള്ള ഫാഷൻ ഗോൾഡ് ജ്വല്ലറി മൂന്ന് വ്യക്തികളിൽ നിന്നായി 35 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. 30 ലക്ഷം രൂപ ചെറുവത്തൂർ സ്വദേശിയിൽ നിന്നാണ് കൈപ്പറ്റിയിട്ടുള്ളത്. 2019 മാർച്ചിലാണ് പണം തന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുള്ളതെന്നും പലതവമ ആവശ്യപ്പെട്ടെങ്കിലും തിരിച്ചുതരുന്നില്ലെന്നുമാണ് എംഎൽഎയ്ക്കെതിരെയുള്ള പരാതി. വ്യാപാരം നഷ്ടത്തിലായതോടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ഷോറൂമുകൾ നേരത്തെ അടച്ചുപൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വാങ്ങിയ പണം തിരിച്ച് നൽകിയില്ലെന്ന് നിക്ഷേപകരിൽ നിന്ന് പരാതിയുയരുന്നത്.

ഫാഷൻ ഗോൾഡ് കമ്പനിയ്ക്ക് വേണ്ടി പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, സുഹറ, ആയിഷ എന്നിവർ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. എംഎൽഎയ്ക്ക് പുറമേ മാനേജിംഗ് ഡയറക്ടറായ ടികെ പൂക്കോയ തങ്ങൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഷുക്കൂർ 30 ലക്ഷം രൂപയും, എംടിപി സുഹറ 15 പവനും ഒരു ലക്ഷവും, സി ഖാലിദ് 78 ലക്ഷം, മദ്രസ അധ്യാപകനായ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ 35 ലക്ഷം, എംടിപി അബ്ദുൾ ബാഷിർ അഞ്ച് ലക്ഷം. എൻപി നസീമ എട്ട് ലക്ഷം, കെ കെ സൈനുദ്ദീൻ 15 ലക്ഷം എന്നിങ്ങനെയാണ് നിക്ഷേപമായി നൽകിയിട്ടുള്ളത്.

ഫാഷൻ ഗോൾഡ് കമ്പനിയ്ക്ക് 800 ഓളം നിക്ഷേപകരാണ് ഉണ്ടായിരുന്നത്. എന്നാൽ സ്ഥാപനം നഷ്ടത്തിലായതോടെ പയ്യന്നൂർ, കാസർഗോഡ്, ചെറുവത്തൂർ എന്നിവടങ്ങളിലെ മൂന്ന് ബ്രാഞ്ചുകൾ കഴിഞ്ഞ ജനുവരിയിൽ അടച്ച്പൂട്ടുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിസന്ധി വർധിക്കുകയും നിക്ഷേപർക്ക് ലഭിച്ചുകൊണ്ടിരുന്ന ലാഭവിഹിതവും ആഗസ്റ്റ് മുതൽ മുടങ്ങുകയായിരുന്നു. ലാഭിവിഹിതവും നിക്ഷേപിച്ച തുകയും തിരിച്ചുകിട്ടില്ലെന്ന സാഹചര്യമുണ്ടായതോടെയാണ് നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. നേരത്തെ ഏഴ് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലെ വിവാദമായ ജാമിഅ സദിഅ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമി സ്വകാര്യ കോളേജ് തട്ടിയെടുത്ത സംഭവത്തിലും എംഎൽഎ എംസി ഖമറുദ്ദീൻ ആരോപണ വിധേയനാണ്. ഭൂമി രഹസ്യമായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കൈവശപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വഖഫ് ബോർഡാണ് അന്വേഷണം നടത്തിവരുന്നത്. എംഎൽഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജാണ് അഗതി മന്ദിരത്തിന്റെ ഭൂമി തട്ടിയെടുത്തിട്ടുള്ളത്. സംഭവം വിവാദമായതോടെ ഭൂമി തിരിച്ചു നൽകുകയായിരുന്നു.

Post a Comment

Previous Post Next Post