ഭുവനേശ്വർ : ഒഡീഷ പുരി ജഗന്നാഥക്ഷേത്രത്തിലെ 400 ഓളം ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. പുരോഹിതന്മാർ ഉൾപ്പടെയുളള ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ ഒമ്പത് പേര്‍ മരണത്തിന് കീഴടങ്ങിയതായും പതിനാറ് പേര്‍ ഭുവനേശ്വരിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായും റിപ്പോർട്ടുണ്ട് .
നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ഹാക്ക് ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താം ഈ ആപ്പിലൂടെ click here
നിങ്ങളുടെ ആധാർ മൊബൈലിൽ നിന്ന് ഡൌൺലോഡ് ചെയ്യാം ക്ലിക്ക് ലിങ്ക്
പൂജാരികൾ ഉൾപ്പടെ ക്വാറന്റൈനിലായതോടെ ക്ഷേത്രത്തിന്റെ ദൈനംദിന പൂജകൾക്കും പ്രയാസം നേരിടുന്നതായി ക്ഷേത്ര ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ അജിത് ജെന അറിയിച്ചു. ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജിയും നിലനിൽക്കുന്നുണ്ട്. നവംബറിന് മുൻപ് ക്ഷേത്രം തുറക്കേണ്ടെന്നാണ് പൂജാരിമാരുടെ അഭിപ്രായം.
ക്ഷേത്രം തുറക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് ഇത്രയധികം ജീവനക്കാർക്ക് രോഗം ബാധിച്ചെന്ന വാർത്തപുറത്തുവന്നത്. ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടെന്നാണ് തങ്ങളുടെ നിലപാടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ക്ഷേത്രത്തിനുള്ളിൽ മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ ഉൾപ്പടെയുളള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുളള നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.
Post a Comment