ആറ് മാസങ്ങള്‍ക്കുശേഷം താജ്മഹലിലേക്ക് സന്ദര്‍ശകര്‍, ദിവസവും പ്രവേശനം 5000 പേര്‍ക്ക് മാത്രം

ശ്രദ്ധിക്കുക ATM ൽ നിന്ന് പണമെടുക്കാൻ പുതിയമാറ്റങ്ങൾ click here

ആഗ്ര: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട താജ്മഹൽ വീണ്ടും തുറന്നു. ആറുമാസങ്ങൾക്ക് ശേഷം ഇന്ന് ആദ്യമായി സന്ദർശകർ താജ്മഹലിലേക്ക് പ്രവേശിക്കും.ശക്തമായ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടാണ് താജ്മഹൽ വീണ്ടും തുറന്നത്. 
കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 17 മുതലാണ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. സന്ദർശിക്കാനെത്തുന്നവർ സാമൂഹ്യ അകലം പാലിക്കണമെന്നും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. താജ്മഹലിലേക്ക് ഒരു ദിവസം 5000 സന്ദർശകരെ മാത്രമേ അനുവദിക്കുകയുള്ളു. ഉച്ചയ്ക്ക് രണ്ട് മണി വരെ 2500 സന്ദർശകരെയും രണ്ട് മണിക്ക് ശേഷം 2500 സന്ദർശകരെയുമാണ് അനുവദിക്കുക. സന്ദർശകർ മാസ്ക് ധരിക്കണമെന്നത് നിർബന്ധമാക്കി. ടിക്കറ്റുകൾ ഓൺലൈൻ മുഖേന മാത്രമെ ലഭ്യമാകുകയുള്ളു. അതിനാൽ തന്നെ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. താജ്മഹൽ സന്ദർശിക്കാൻ ഓരോ വർഷവും 70 ലക്ഷം സന്ദർശകരാണ് എത്താറുള്ളത്. ഇതിൽ ഭൂരിഭാഗവും വിദേശികളാണ്. 
Read more

Post a Comment

Previous Post Next Post