മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്‌ 7 ദിവസം ക്വാറന്റൈന്‍ മതി

തിരുവനന്തപുരം : 
കോവിഡ്‌ നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനേത്തുടര്‍ന്ന്‌ അയവുവരുത്തി സംസ്‌ഥാന സര്‍ക്കാരും. ഇനിമുതല്‍ മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക്‌ ഏഴുദിവസ ക്വാറന്റൈന്‍ മതിയാകും.

Read more Android & iPhone IPL LIVE APPLICATION Download ⤵️

മറ്റു സംസ്‌ഥാനങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങിവരുന്നവരും, കേരളം സന്ദര്‍ശിക്കാനെത്തുന്നവരുമാണ്‌ ഏഴുദിവസത്തെ ക്വാറന്റൈനില്‍ പോകണമെന്ന്‌ പുതിയ ഉത്തരവില്‍ പറയുന്നത്‌. ഏഴാം ദിവസം കോവിഡ്‌ പരിശോധന നടത്തി നെഗറ്റീവായാല്‍ ശേഷിക്കുന്ന ഏഴുദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമല്ല. 14 ദിവസത്തെ ക്വാറന്റൈനാണ്‌ ആരോഗ്യപ്ര?ട്ടോക്കോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. പരിശോധന നടത്താത്തവര്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ടിവരും.
സംസ്‌ഥാനത്തെ ഹോട്ടലുകളിലും റസ്‌റ്ററന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഉത്തരവുമിറങ്ങി. പൊതുമേഖലാ സ്‌ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ 100 ശതമാനം ജീവനക്കാരും ജോലിക്കെത്തണം.

കോവിഡ്‌ കാരണം സെക്രട്ടേറിയറ്റ്‌ അടക്കമുള്ള സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പ്രതികൂലമായി ബാധിക്കപ്പെട്ടതായും ചീഫ്‌ സെക്രട്ടറി ബിശ്വാസ്‌ മേത്തയുടെ ഉത്തരവില്‍ പറയുന്നു.

ലോക്ക്‌ ഡൗണ്‍ ഇനിയില്ല

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം വന്‍തോതില്‍ കൂടുന്ന തിരുവനന്തപുരത്ത്‌ സമ്പൂര്‍ണ ലോക്ക്‌ ഡൗണിലേക്ക്‌ പോകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്‌ മുഖ്യമന്ത്രി. പല സ്‌ഥലങ്ങളിലും തിരിച്ചുപോക്കുകള്‍ കാണുന്നുണ്ടെങ്കിലും ഇവിടെ അത്‌ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ശ്രദ്ധിക്കുക ATM ൽ നിന്ന് പണമെടുക്കാൻ പുതിയമാറ്റങ്ങൾ click here

Post a Comment

Previous Post Next Post