AIIMS നൊരു കയ്യൊപ്പ് ചാർത്തി ഡെയിലി റൈഡേഴ്‌സ് ക്ലബ്‌ കാസറഗോഡ്


കാസറഗോഡ് AIIMS ആവശ്യപ്പെട്ട് കൊണ്ട് രൂപം കൊണ്ട ജനകീയ കൂട്ടായ്മയും ഡെയിലി റൈഡേഴ്‌സ് ക്ലബ്‌ കാസറഗോഡും സംയുക്തമായി സംഘടിപ്പിച്ച ഒപ്പ് ശേഖരണ പരിപാടി ന്യൂ ബേവിഞ്ചയിലുള്ള സൈക്ലിസ്റ്റ് പോയിന്റിൽ വെച്ച് സംഘടിപ്പിച്ചു.
പരിപാടി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ക്ലബ്ബ് രക്ഷാതികാരി മൊയ്‌തീൻ കുഞ്ഞി ഹാജി പൊയിനാച്ചിയുടെ സാനിധ്യത്തിൽ  ഉൽഘാടനം നിർവഹിച്ചു.
 ക്ലബ് പ്രസിഡന്റ്‌ അഡ്വക്കേറ്റ് പി.എ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. 
ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഹിന സലീമും AIIMS ജനകീയ കൂട്ടായ്മ വൈസ് ചെയർമാൻ സുലേഖ മാഹിൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ക്ലബ്‌ വൈസ് പ്രസിഡന്റ്മാരായ അസ്‌ലം സ്റ്റാർ തളങ്കര, ശറഫുദ്ധീൻ, നിയാസ് ചട്ടഞ്ചാൽ സംസാരിച്ചു.
തൗസീഫ് പി.ബി, റിഷാദ് തെക്കിൽ, അൻവർ സാദത്ത്, സൈദുദ്ദീൻ എന്നിവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി.
READ ALSO
 പരിപാടിയിൽ ക്ലബ്ബിലെ മികച്ച സാമൂഹ്യ പ്രവർത്തകനായ ഗഫൂർ ബേവിഞ്ചയേയും, ക്ലബ്ബിലെ മികച്ച റൈഡറായ  അസറുദ്ധീൻ കളനാടിനേയും അനുമോദിച്ചു.

കാസറഗോഡ് മുതൽ കുമ്പള വരെയുള്ള ഹൈവേ നന്നാക്കാനും, കാസറഗോഡിന് സൈക്കിൾ ട്രാക്ക് നിർമ്മിക്കാനുമായി നിവേദനം എം.എൽ.എ ക്ക്  കൈമാറി. 

ഷാഹിന സലീംമും സുലേഖ മാഹിനും വനിതകളോട് സൈക്ലിങ്ലോട്ട് മുന്നോട്ട് വരാൻ ആവശ്യപ്പെട്ടു.
ക്ലബ്ബ് ജനറൽ സെക്രട്ടറി അൻസാരി മീത്തൽ സ്വാഗതവും, ക്ലബ്‌ ട്രഷറർ റിഷാദ് പി.ബി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post