എസ്.എസ്.എഫ് ബന്ദിയോട് സെക്ടർ സാഹിത്യോത്സവ്നു ഉജ്ജ്വല സമാപനം:-ഷിറിയ കുന്നിൽ യൂണിറ്റ് ജേതാക്കൾ

ബന്ദിയോട്:
സാഹിത്യ-സാംസ്‌കാരിക രംഗത്ത് പുത്തൻ മാതൃകകൾ സൃഷ്ടിച്ചു എല്ലാ വർഷവും നടന്നു വരുന്ന സാഹിത്യോത്സവ്നു തിരശീല വീണു.
9 യൂണിറ്റ്ൽ നിന്ന് ഇരുന്നൂറിലതികം മത്സരാർത്ഥികൾ പങ്കെടുത്തു.
189 പോയിന്റുമായി ഷിറിയ കുന്നിൽ യൂണിറ്റ് ഒന്നാം സ്ഥാനം നേടിയപ്പോൾ 2 പോയിന്റ് വ്യത്യാസത്തിൽ 187 പോയിന്റ്മായി മുട്ടം റണ്ണേഴ്സ് ആയി. 
ആവേശത്തോടെ ബൈദല യൂണിറ്റ് മൂന്നാം സ്ഥാനം നിലയുറപ്പിച്ചു. 
ഓൺലൈൻ കാലത്തും സർഗാത്മകതയെ ക്വാറന്റൈൻ ചെയ്യുന്നില്ല എന്ന മുദ്രാവാക്യമാണ് വിവിധ ഘടകങ്ങളിലെ സാഹിത്യോത്സവ്ൽ മുഴങ്ങിയത്. 
ഒന്നാം സ്ഥാനം നേടിയ പ്രതിഭകൾ സെപ്റ്റംബർ 25,27,27 തിയ്യതികളിൽ നടക്കുന്ന ഉപ്പള ഡിവിഷൻ സാഹിത്യോത്സവ്ൽ മാറ്റുരക്കും. 
സമാപന സംഗമത്തിൽ സെക്ടർ ഫിനാൻസ് സെക്രട്ടറി മുബീൻ ഹിമമി അഹ്സനി ബൈദലയുടെ അധ്യക്ഷതയിൽ SSF ജില്ലാ ജനറൽ സെക്രട്ടറി ശകീർ MTP
ഉദ്ഘാടനം നിർവഹിച്ചു.
ഡിവിഷൻ ജനറൽ സെക്രട്ടറി സൈനുദ്ധീൻ സുബ്ബയ്കട്ടെ അനുമോദന പ്രഭാഷണം നടത്തി.
സ്വാദിഖ് അടുക സ്വാഗതവും ഫായിസ് പച്ചമ്പള നന്ദിയും പറഞ്ഞു.സഹഭാരവാഹികളായ ഉവൈസ് അമാനി ഷിറിയ കുന്നിൽ, നവാഫ് അടുക,
ഫാറൂഖ് പച്ചമ്പള,ബാദ്ഷ മിസ്ബാഹി ഇച്ചിലങ്കോട് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post