മുസ്ലിം വിരുദ്ധത കഴുകിക്കളയാൻഅബ്ദുള്ളക്കുട്ടിക്ക് സ്ഥാനം; കേരളം പിടിച്ചെടുക്കാൻ ബിജെപിയുടെ കൃത്യമായ ഓപ്പറേഷൻ

കണ്ണൂർ: 
ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായി എ.പി. അബ്ദുള്ളക്കുട്ടിക്ക് സ്ഥാനംനൽകിയതിനുപിന്നിൽ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ കൃത്യമായ കേരളാ ഓപ്പറേഷൻതന്നെ. ബി.ജെ.പി. കേരളാഘടകത്തിൽ നിലനിൽക്കുന്ന ഗ്രൂപ്പുപോരിൽ കേന്ദ്രനേതൃത്വത്തിന് വലിയ അതൃപ്തിയുണ്ട്. മറ്റാരെ നിയമിച്ചാലും അതിൽ ഗ്രൂപ്പുപക്ഷം വരും. മുസ്ലിംവിഭാഗത്തിൽനിന്ന് ഒരാളെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുകവഴി ദേശീയ തലത്തിൽത്തന്നെ അത് ചർച്ചയാവുമെന്നും പാർട്ടി കേന്ദ്രനേതൃത്വത്തിനറിയാം. പ്രത്യേകിച്ചും ബിഹാറിൽ തിരഞ്ഞെടുപ്പ്നടക്കാനിരിക്കെ. അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷനാക്കിയപ്പോൾ സംസ്ഥാന നേതൃത്വത്തോട് ചർച്ചചെയ്യാത്തതുപോലെ ഈ നീക്കവും കേരളനേതൃത്വം അറിയാതെയുള്ളതായിരുന്നു എന്നുവേണം പറയാൻ. 
ബംഗാളിലും ത്രിപുരയിലും മുന്നേറ്റമുണ്ടാക്കിയ ബി.ജെ.പി.ക്ക്ഇപ്പോൾ കീറാമുട്ടി കേരളംതന്നെയാണ്. മതന്യൂനപക്ഷവോട്ടുകളുടെ ഏകോപനമാണ് ഇവിടെ പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണംചെയ്യുക എന്ന് ബി.ജെ.പി. തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ രാജ്യമാസകലം ബി.ജെ.പി.യുടെ മുന്നേറ്റമുണ്ടായപ്പോൾ കേരളം രാഹുൽഗാന്ധിക്കും കോൺഗ്രസിനും പിന്നാലെയായിരുന്നു. മുസ്ലിംന്യൂനപക്ഷ േവാട്ട് ഒന്നടങ്കം യു.ഡി.എഫിനൊപ്പം ചാഞ്ഞതാണ് ഇത്രവലിയ വിജയത്തിന് കാരണമെന്ന് ബി.ജെ.പി. തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ മുസ്ലിംവിരുദ്ധപാർട്ടി എന്ന പരമ്പരാഗതമായ പേരുദോഷം കഴുകിക്കളയാനുള്ള നീക്കമായാണ് അബ്ദുള്ളക്കുട്ടിക്ക് ഇപ്പോൾ ലഭിച്ച ഉന്നതപാർട്ടിസ്ഥാനം. രാജ്യത്ത് മുസ്ലിം വോട്ടുകൾ നിർണായകമായ സംസ്ഥാനമാണ് കേരളം. 

Post a Comment

Previous Post Next Post