കൊവിഡ് ഏറ്റവുമധികം പകരുന്നത് വേണ്ടത്ര വായുസഞ്ചാരമില്ലാത്ത അടഞ്ഞ ഇടങ്ങളിലാണെന്നും പൊതുജനം നിത്യേന കയറിയിറങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള മിക്ക ഓഫീസുകളും ഭീഷണിയാണെന്നും മുന്നറിയിപ്പ്. മിക്കവാറും ഓഫീസുകളില്‍ വേണ്ടത്ര വായുസഞ്ചാരമുണ്ടാകാറില്ലെന്നും എറണാകുളം ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഡോ.സുനില്‍ പി കെ ഫേസ്ബുക്കില്‍ കുറിച്ചു.
നബിദിന പരിപാടിക്കാവശ്യമായതെല്ലാം ഒറ്റ ക്ലിക്കിൽ ലഭിക്കും Click here 🖱️
ദിവസവും നിരവധി പേരുമായി ഇടപെടേണ്ടി വരുന്ന ഉദ്യോഗസ്ഥര്‍ ഒരേസമയം രോഗബാധിതരും രോഗവാഹകരുമാകാനുള്ള സാധ്യതയേറെയാണ്. ഓഫീസുകളിലെ കുടുസ്സുമുറികള്‍ പ്രതിദിന ഉപയോഗത്തിന് മാറ്റിവെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ജനലുകള്‍ തുറന്നിട്ട് വായുസഞ്ചാരം സുഗമമാക്കുന്ന തുറസ്സായ ഹാളുകള്‍ പ്രവര്‍ത്തനത്തിനായി സജ്ജീകരിക്കുന്നതാണ് അഭികാമ്യം. എസ് എം എസ് (സോപ്പ്/ സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം) എന്നത് പഴക്കമേറുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാകണമെന്നും പഴകിത്തേഞ്ഞ പ്രയോഗമാകരുതെന്നും ഡോ.സുനില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:
റേഷൻ കാർഡ് ഉടമകൾ ഈ കാര്യം അറിയാതെ പോയാൽ പണികിട്ടും click link
Post a Comment