ഈന്തപ്പനയോലയും മണ്ണും ഉപയോഗിച്ച് നിര്‍മിച്ച വീട് തകര്‍ന്നുവീണു; സൗദിയില്‍ മലയാളിയടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

റിയാദ്: വീട് തകര്‍ന്നുവീണ് സൗദി അറേബ്യയില്‍ മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിയായ നാലാംകണ്ടം വീട്ടില്‍ മുഹമ്മദാണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. അപകടത്തില്‍ ഒരു തമിഴ്‌നാട് സ്വദേശിയും മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

മുഹമ്മദ് താമസിച്ചിരുന്ന പഴയ മണ്‍വീടാണ് തകര്‍ന്ന് നിലംപൊത്തിയത്. മരവും ഈന്തപ്പനയോലയും മണ്ണും ഉപയോഗിച്ച് നിര്‍മിച്ച വീടിന് ഏറെ കാലത്തെ പഴക്കമുണ്ട്. അപകടസമയത്ത് മുഹമ്മദടക്കം ഏഴുപേരായിരുന്നു വീട്ടിനുള്ളിലുണ്ടായിരുന്നത്
രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മുഹമ്മദ്, മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരി സ്വദേശിയാണ്. ഭാര്യ: റഷീദ. മക്കള്‍: മുര്‍ഷിദ, മുബഷിറ, മുഹഷിര്‍. മരുമകന്‍: അനീഷ്.

Post a Comment

Previous Post Next Post