
തൃശൂർ: രണ്ടു വയസ്സുള്ള കുഞ്ഞിനെ സിഗററ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. തൃശൂർ ഒളരി പുതൂർക്കര വെള്ളത്തേരിയിൽ നിഖിൽ (35) ആണ് അറസ്റ്റിലായത്.
കുഞ്ഞിനെയും ഭാര്യയെയും ശാരീരീകമായി ഉപദ്രവിച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരു പറഞ്ഞായിരുന്നു ഇയാൾ ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചിരുന്നത്. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്റ് ചെയ്തു.
Post a Comment