ബാലഭാസ്‌കറിന്റെ മരണം: നാല് സുഹൃത്തുക്കളുടെ നുണപരിശോധനക്കായി അനുമതി തേടി സി ബി ഐ

തിരുവനന്തപുരം | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സുഹൃത്തുക്കളുടെ നുണപരിശോധനക്ക് അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായനാല്പേരുടെ നുണപരിശോധനക്ക് അനുമതി തേടി തിരുവനന്തപുരം സിജെഎം കോടതിയിലാണ് സി ബി ഐ അപേക്ഷ നല്‍കിയത്.

പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, സോബി ജോര്‍ജ്, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ നീക്കം. ഇവരുടെ മൊഴികള്‍ നേരത്തെ സിബിഐ രേഖപ്പെടുത്തിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനിലാണ് നുണപരിശോധനക്ക് സിബിഐ തയ്യാറെടുക്കുന്നത്.

നുണപരിശോധന നടത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കോടതി നാല്പേര്‍ക്കും സമന്‍സ് അയക്കും. ഇവരുടെ സമ്മതം കൂടി പരിഗണിച്ചാവും നുണപരിശോധന നടത്തുന്നത് സബന്ധിച്ച് അന്തിമതീരുമാനം.

Post a Comment

Previous Post Next Post