സി എഫ് തോമസ് എംഎൽഎ അന്തരിച്ചു cf thomas


കോട്ടയം; ചങ്ങനാശേരി എംഎൽഎ സി എഫ് തോമസ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അന്ത്യം. ദീർഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

കേരളാ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു സി  എഫ് തോമസ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ആദ്യകാലത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.

പിന്നീട് കേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ പാർട്ടിയുടെ ചങ്ങനാശേരി മണ്ഡലം അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരളാ കോൺഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി പ്രവർത്തിച്ചു. കേരളാ കോൺഗ്രസ് എമ്മിന്റെ ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പതിനൊന്നാം നിയമസഭയിൽ ഗ്രാമവികസനം, രജിസ്‌ട്രേഷൻ, ഖാദി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 1980 മുതൽ തുടർച്ചയായി 9 തവണ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post