ഈ മൗനം അപകടകരം.. സിഎം ഉസ്താദിന് നീതി എവിടെ ?

Reported by :abdul rahman theruvath
വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാതെയാണ് കാര്യങ്ങളുടെ കിടപ്പ്
പാണക്കാട് തങ്ങൾ നേതൃത്വം നൽകുന്ന ലീഗ് മൗനം പാലിക്കും. കാരണം രാഷ്ട്രീയ ലാഭം ഇല്ല..?                                   
 മുസ്ലിം ലീഗ് ആദ്യം ആവശ്യപ്പെടേണ്ടത് സമസ്തയുടെ വൈസ് പ്രസിഡണ്ട് ആയിരുന്ന പണ്ഡിതനായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നത് പത്തുവർഷമായി നീതി ലഭ്യമായിട്ടില്ല. പ്രതിപക്ഷ നേതാവ് ചെന്നിത്തലയോട് ചോദിച്ചാൽ അടഞ്ഞ അദ്ധ്യായം സി എം ഉസ്താദിനെ കേസ്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുമ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുന്നവർ എന്തുകൊണ്ട് കഴിഞ്ഞ പത്ത് വർഷമായി CBI അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിനെ കാര്യത്തിൽ ഇടപെടൽ നടത്താൻ ലീഗ് തയ്യാറാവാത്തത് പണ്ഡിതൻറെ കൊലയാളിയെ ലീഗ് അറിയുന്നത് കൊണ്ടാണ്. 

 

മാസങ്ങൾക്കുമുമ്പ് സമസ്തയുടെ ജീവിച്ചിരിക്കുന്ന പണ്ഡിതൻ പറഞ്ഞത് കേസ് അട്ടിമറിക്കുന്നതിൽ മുൻ ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിന് പോലും ബന്ധമുണ്ടെന്നാണ്.. നൂറുകണക്കിന് മഹല്ലുകളുടെ കാസി ആയിരുന്ന മഹാനായ പണ്ഡിതൻ കൊലയാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലീഗ് നാളിതുവരെ ഒരു സമരവും നടത്തിയിട്ടില്ല.. സമസ്തക്കും സമുദായത്തിനും ഉസ്താദിന്റെ കുടുംബത്തിനും നീതി വാങ്ങി കൊടുക്കാത്ത ലീഗാണ് ന്യായം പറയുന്നത്. ഉത്തരേന്ത്യയിലെ കേസുകൾ ഞങ്ങൾ നടത്തും യൂത്ത് ലീഗ്. പക്ഷേ സമസ്തയുടെ പണ്ഡിതൻ വേണ്ടി ഞങ്ങൾ ഇടപെടില്ല യൂത്ത് ലീഗ് സമരം ചെയ്യില്ല.. സമസ്തക്കാർ വോട്ട് ചെയ്താൽ മതി.. 
കൊലയാളി രക്ഷപ്പെടട്ടെ..?

Post a Comment

Previous Post Next Post