
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം സിപിഎമ്മിനുള്ളിലെ ചേരിപ്പോരിന്റെ ഭാഗമായി സംഭവിച്ചതാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം നടത്തിയത്. സ്ഥലത്ത് ഇല്ലാതിരുന്ന രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേസില്‍ പ്രതികളാക്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഡി,കെ.മുരളി എംഎല്‍എയുടെ മകനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. കേസില്‍ ഒന്നാം പ്രതിയായ സജീവനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആദ്യം വെട്ടിയതെന്ന് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി നേതാക്കള്‍ പറഞ്ഞു.
ഷഹിന്‍, അപ്പൂസ് എന്നിവരാണ് വെട്ടുന്നത്. മരിച്ച ഹഖ് മുഹമ്മദ് സജീവനെ വെട്ടുന്നത് ദൃശ്യങ്ങളിലുണ്ട്. സംഭവ സ്ഥലത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു. കൂടാതെ നാല് ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവസമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടേയും കയ്യില്‍ ആയുധങ്ങളുണ്ട്. അതിനെക്കുറിച്ചൊന്നും പൊലീസ് പറയുന്നില്ല. ആക്രമണത്തില്‍ 12 പേരാണ് പങ്കെടുത്തത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ അറസ്റ്റിലായി. ബാക്കി ഏഴ് പേര്‍ ആരാണെന്നും, അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എംഎം ഹസന്‍, കെ.എസ്.ശബരിനാഥ്, പാലോട് രവി അടക്കമുള്ളവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സംഭവസമയത്ത് അവിടെയുണ്ടായിരുന്ന പലരും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ സംരക്ഷണയിലാണ് ഉള്ളത്. റഹീമും ഡി.കെ.മുരളിയും തമ്മില്‍ ഏറെക്കാലമായി ഉണ്ടായിരുന്ന വിഭാഗീയതയുടെ ഭാഗമായി സംഭവിച്ചതാണ് ഈ കൊലപാതകങ്ങള്‍. കേസില്‍ റഹീമിന്റെ പങ്കും അന്വേഷിക്കേണ്ടതാണ്. സംഭവത്തിന് സാക്ഷിയെന്ന് പൊലീസ് പറയുന്ന വ്യക്തിയും, സംഭവസ്ഥലത്തെ ദൃശ്യങ്ങളിലുള്ളയാളും വ്യത്യസ്തരാണ്. റൂറല്‍ എസ്പി രാഷ്ട്രീയം കളിക്കുകയാണെന്നും, അന്വേഷണം സിബിഐക്ക് കൈമാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment