തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി 14കാരന്‍ മരിച്ചു

തൃത്താല | പരുതൂര്‍ പഞ്ചായത്തിലെ പള്ളിപ്പുറം കരിയന്നൂരില്‍ 14 വയസുകാരന്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. കരിയന്നൂര്‍ മുറിച്ചിറക്കല്‍ വീട്ടില്‍ അബ്ദുള്‍ റസാഖിന്റെ മകന്‍ ഹനൂഫ് (14) ആണ് മരിച്ചത്. 

രണ്ട് വയസുള്ള അനിയനെ ഉറക്കുന്ന തൊട്ടിലിന്റെ കയറില്‍ കഴുത്ത് കുരുങ്ങിയാണ് മരണമെന്ന് പോലീസ് പറഞ്ഞു. വീടിനുള്ളില്‍ കഴുത്തില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ ഹനൂഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദേശത്ത് നിന്നും സാധനങ്ങള്‍ കെട്ടിക്കൊണ്ടു വരുന്ന കയറിലാണ് തൊട്ടില്‍ കെട്ടിയിരുന്നത്. വേഗം മുറുകുന്ന കയറില്‍ കുട്ടിയുടെ കഴുത്ത് അബദ്ധത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് തൃത്താല പോലീസ് പറഞ്ഞു.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: സഫരിയത്ത്. സഹോദരങ്ങള്‍: ഫാത്വിമ ഹാദിയ, ഹാമിദ്.

Post a Comment

Previous Post Next Post