മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെത്തിയ കേസിലെ ഒന്നാം പ്രതിയാണ് സജീവ്. സജീവിനെയും മൂന്നാം പ്രതി സനലിനെയും രഹസ്യ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തിച്ചത്. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച പ്രീജയുടെ അറസ്റ്റും രേഖപ്പെടുത്തി. മൂവരെയും ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കുത്തിയത് രണ്ടാം പ്രതി അൻസാർ എന്നാണ് പോലീസ് വിലയിരുത്തൽ. അൻസാറും കൃത്യത്തിൽ പങ്കെടുത്ത ഉണ്ണിയും ഒളിവിൽ പോയെന്നാണ് സൂചന. ഇതിനെ പറ്റി പൊലീസ് കൂടുതൽ കാര്യങ്ങൾ പുറത്തു വിട്ടില്ല.
കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് വ്യക്തമാക്കുന്നതാണ് റിമാൻഡ് റിപ്പോർട്ട്. എന്നാൽ ഗൂഢാലോചനയിൽ ഉന്നതർക്ക് പങ്കെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇക്കാര്യങ്ങളടക്കം അന്വേഷിക്കുന്നുണ്ടെന്ന് എസ്.പി അറിയിച്ചു.
കൂടുതൽ പ്രതികളുണ്ടോ എന്ന ചോദ്യത്തിന് എസ്പി മറുപടി നൽകിയില്ല. സംഘർഷങ്ങളുടെ തുടക്കം പാർലമെന്റ് തെരഞ്ഞെടുപ്പാണ്. കൊട്ടിക്കലാശത്തിനിടെ പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ തേമ്പാമൂട് വച്ച് സംഘർഷമുണ്ടായി. ഇവിടെ തുടങ്ങിയ വൈരാഗ്യം തുടർ ആക്രമണങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടുപോയി.
Post a Comment