ലൈഫ് മിഷന്‍ ഇടപാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും സി ബി ഐ ചോദ്യം ചെയ്യും

കൊച്ചി | ലൈഫ് മിഷന്‍ ഇടപാടില്‍ അന്വേഷണം നടത്തുന്ന സി ബി ഐ ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കേന്ദ്ര അന്വേഷണ ഏജന്‍സി കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഇതിനു പുറമെ ലൈഫ് മിഷന്‍ സി ഇ ഒ അടക്കമുള്ളവരെയും ചോദ്യം ചെയ്‌തേക്കും.

ലൈഫ് മിഷന്‍ കരാര്‍ സംഘടിപ്പിച്ചു തരാമെന്ന ഉറപ്പില്‍ തങ്ങളില്‍ നിന്ന് സ്വപ്നയും സംഘവും കോടികളുടെ കമ്മീഷന്‍ കൈപ്പറ്റിയെന്ന് യൂണിറ്റാക് എം ഡി സന്തോഷ് ഈപ്പന്‍ ഉള്‍പ്പെടെ മൊഴി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വഴി 4.25 കോടി രൂപ സ്വപ്നയും സംഘവും കൈപ്പറ്റിയെന്നാണ് മൊഴി. യൂണിടാക് നടത്തിയ ബേങ്ക് ഇടപാടുകളും സി ബി ഐ പരിശോധിക്കും.

Post a Comment

Previous Post Next Post