
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ. ടി ജലീലിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മന്ത്രിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ജലീലിനെ എന്‍ഫോഴ്‌സ്‌മെനന്റ് ചോദ്യം ചെയ്യ്തിരുന്നു.
യു എ ഇ കേണ്‍സുലേറ്റില്‍ നിന്ന് നയതന്ത്ര ബാഗേജുകളിലെ പായ്ക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കീഴിലുള്ള സി- ആപ്പ്റ്റില്‍ എത്തിച്ചിരുന്നു. ഇത് ജലീലിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. സി- ആപ്പ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിച്ച പായ്ക്കറ്റുകളില്‍ മതഗ്രന്ഥമാണെന്നാണ് മന്ത്രി അവകാശപ്പെട്ടത്. ഇതില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. ബാഗേജിന്റെ തൂക്ക വ്യത്യാസമാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്.
നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തില്‍ ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഇത് പിന്നീട് മാറ്റിപ്പറയാന്‍ കഴിയില്ല. മന്ത്രി ജലീലില്‍ നിന്നും ബിനീഷ് കോടിയേരിയില്‍ നിന്നും ഇതേ രീതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് മൊഴി എടുത്തത്.
Post a Comment