കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച കൊച്ചി മെട്രോ റെയില്‍ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകും സര്‍വീസ്. ഇതിനായി സാമൂഹിക അകലം പാലിച്ചുള്ള സീറ്റ് ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെയായിരിക്കും സര്‍വീസ്. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത്.
ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും പ്രത്യേക ക്രമീകരണം വരുത്തയിട്ടുണ്ട്. സീറ്റുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള അടയാളങ്ങള്‍ സ്ഥാപിച്ചു. പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്ത് മാത്രമേ നിന്ന് യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.
ഓരോ ട്രിപ്പിന് ശേഷവും കമ്പാര്‍ട്ട്‌മെന്റ് പൂര്‍ണമായും സാനിറ്റൈസ് ചെയ്യും. നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് മാത്രമായിരിക്കും സഞ്ചരിക്കാന്‍ കഴിയുക. യാത്രക്കിടെ എല്ലാ സ്റ്റേഷനുകളിലും ഇരുപത് സെക്കന്റ് സമയം ട്രെയിനിന്റെ എല്ലാ വാതിലുകളും തുറന്നിടും. ടിക്കറ്റിന് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മെട്രോ വൃത്തങ്ങള്‍ അറിയിച്ചു
Post a Comment