ആംബുലന്‍സില്‍ പീഡനത്തിനിരയായ യുവതി ഐസൊലേഷന്‍ വാര്‍ഡില്‍ ആത്മഹത്യക്ക് ശ്രമിച്ചു



പത്തനംതിട്ടയിൽ ആംബുലൻസിൽ പീഡനത്തിനിരയായ കോവിഡ് രോഗിയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി ചികിത്സയിൽ കഴിയുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഫാനില്‍ തൂങ്ങിആത്മഹത്യക്ക് ശ്രമിച്ചത്.

നമ്മുടെ ജനന തിയ്യതി അറബിയിൽ കണ്ടെത്താം click now

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംശയത്തെ തുടർന്ന് നെഴ്സ് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയിൽ നിന്നും പെണ്‍കുട്ടിയുടെ അമ്മ വസ്ത്രങ്ങള്‍ കഴുകി ഉണക്കാനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ട് തോര്‍ത്തുകള്‍ പരസ്പരം കൂട്ടികെട്ടി ഫാനില്‍ തൂങ്ങി പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ആറന്മുള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 108 ആംബുലന്‍സ് ഡ്രൈവര്‍ പെണ്‍കുട്ടിയുടെ നേര്‍ക്ക് അതിക്രമം നടത്തിയത്. വാഹനം പുറപ്പെടുമ്പോള്‍ മൂന്ന് യുവതികള്‍ ആംബുലന്‍സിലുണ്ടായിരുന്നു. വഴിയില്‍ രണ്ട് പേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കി.

അവസാനത്തെ ആളിനെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചായിരുന്നു ഡ്രൈവര്‍ നൌഫല്‍ ഉപദ്രവിച്ചത്. പിന്നീട് യുവതി ആശുപത്രിയിലെത്തിയ ശേഷം വിവരം അറിയിച്ചതിന് പിന്നാലെ നൌഫലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ശ്രദ്ധിക്കുക ATM ൽ നിന്ന് പണമെടുക്കാൻ പുതിയമാറ്റങ്ങൾ click here

Post a Comment

Previous Post Next Post