ബെംഗളൂരു കലാപം, അന്വേഷണം എൻഐഎയ്ക്ക് കൈമാറി കേന്ദ്രആഭ്യന്തര മന്ത്രാലയം: എസ്ഡിപിഐയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കും

 ബെംഗളൂരു കലാപത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡിജെ ഹള്ളി, കെ.ജി. ഹള്ളി എന്നിവിടങ്ങളില്‍ നടന്ന അക്രമങ്ങളിലാണ് അന്വേഷണം നടത്തുന്നത്. എസ്ഡിപിഐ നേതാവ് മുസാമിൽ പാഷയെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുകയെന്ന് എൻ ഐ എ വൃത്തങ്ങൾ അറിയിച്ചു.ബെംഗളൂരു :

2008 എന്‍ഐഎ ആക്ട് പ്രകാരമാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. യുഎപിഎയിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം സംഘര്‍ഷം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു

Read more Android & iPhone IPL LIVE APPLICATION Download ⤵️

അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നേരത്തെ പ്രഖ്യാപിച്ചിരുന്നു. അക്രമത്തിനിടെ സ്വകാര്യ, പൊതു സ്വത്തുക്കൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് ‘ക്ലെയിം കമ്മീഷണറെ’ നിയമിക്കാൻ സംസ്ഥാന സർക്കാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സംഭവത്തെത്തുടർന്ന്, അക്രമവും കലാപവുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പ്രതികളെ അറസ്റ്റ് ചെയ്തു.

പാവപ്പെട്ട വിദ്യാര്ഥികൾക്കുകള്ള സ്‌കോളർഷിപ്പ് അപേക്ഷിക്കാം click here

Post a Comment

Previous Post Next Post