ടോസ് വിജയം പഞ്ചാബിന്; മാക്‌സ്‌വെല്‍ കളിക്കും, ഗെയ്ല്‍ പുറത്ത് ss

ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തിരഞ്ഞെടുത്തു. പഞ്ചാബ് നിരയില്‍ ഗെയ്ല്‍ ഇന്നത്തെ മത്സരത്തിനിറങ്ങില്ല. പരിശീലനത്തിനിടെ പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ ഡല്‍ഹി നിരയില്‍ കളിക്കുന്നില്ല.

ശക്തമായ സീനിയര്‍-യുവനിരയിലാണ് ഡല്‍ഹിയുടെ നട്ടെല്ല്. ഇന്ത്യന്‍  ഓപ്പണര്‍ ശിഖര്‍ ധവാനാണ് ബാറ്റിംഗില്‍ പ്രധാന കരുത്ത്. ഓപ്പണിങില്‍ ധവാനൊടോപ്പം പൃഥ്വി ഷാ എത്തിയേക്കും. മൂന്നാം നമ്പറില്‍ അജിങ്ക്യ രഹാനെ എത്തുമ്പോള്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഷിംറോന്‍ ഹെറ്റ്മെയര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്സ് ക്യാരി തുടങ്ങിയ മികച്ച ബാറ്റിംഗ് നിര പിന്നാലെയെത്തും.


റബാഡ, മോഹിത് ശര്‍മ, ആന്‍ റിച്ച് നോര്‍ജ, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, കീമോ പോള്‍ എന്നിവര്‍ പേസിലും ആര്‍.അശ്വിന്‍, അമിത് മിശ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്നിലും ഡല്‍ഹിയുടെ മൂര്‍ച്ചയുള്ള ആയുധങ്ങളാണ്.

മറുവശത്ത് കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളുമായിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. പിന്നാലെ കരുണ്‍ നായര്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരും ചേരും. യു.എ.ഇയിലെ മൈതാനത്ത് മികച്ച റെക്കോഡുള്ള മാക്സ്വെല്ലിന്റെ സാന്നിധ്യം പഞ്ചാബിന്റെ കരുത്ത് ഇരട്ടിപ്പിക്കും. ക്രിസ് ജോര്‍ദാന്‍, മുഹമ്മദ് ഷമി, ഹാര്‍ഡസ് വില്‍ജിയോന്‍, ഷെല്‍ഡോന്‍ കോട്രല്‍ എന്നിവരടങ്ങുന്ന പേസ് നിരയ്‌ക്കൊപ്പം മുജീബുര്‍ റഹ്മാന്റെ സ്പിന്‍ കരുത്തും പഞ്ചാബിന് കൂട്ടിനുണ്ട്.


ബാറ്റ്സ്മാന്‍മാരെ നന്നായി പിന്തുണയ്ക്കുന്ന മൈതാനമാണ് ദുബായിലേത്. ഇവിടെ നടന്ന ടി20 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത് പല ടീമും 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ നല്ലൊരു ബാറ്റിംഗ് പ്രകടനം ഇന്നത്തെ കളിയില്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

Delhi Capitals XI: P Shaw, S Dhawan, S Iyer, R Pant, S Hetmyer, M Stoinis, A Patel, R Ashwin, M Sharma, A Nortje, K Rabada

Kings XI Punjab XI: KL Rahul, M Agarwal, K Nair, N Pooran, S Khan, G Maxwell, C Jordan, K Gowtham, S Cottrell, M Shami, R Bishnoi

Post a Comment

Previous Post Next Post