രാഷ്ട്രീയത്തിന്റെ പേരിൽ പാണക്കാട് തങ്ങളെ വിമർശിച്ചാൽ മതവുമായി വരരുത് കേട്ടോ.

കെ ടി ജലീലിനെ  ഖുർആൻ വിതരണവുമായി  വിമർശിച്ചു ആക്ഷേപിക്കുന്ന വരോടാണ് ഈ പറയുന്നത്. സയ്യിദ് മാരെയും പന്ധിതൻമാരെയും  ബഹുമാനിക്കണം ആദരിക്കണം.രാഷ്ടീയ ലാഭത്തിന് വേണ്ടി അവരെ വിമർശിക്കരുത്. മത സ്ഥാപനങ്ങളെയോ , ചിനങ്ങളെയോ രാഷ്ടീയ തിന് വേണ്ടി കുരുതി നൽകാനും പാടില്ല .
രാഷ്ട്രീയത്തിൻറെ പേരിൽ  ആരെയും  വിമർശിക്കാം.  പക്ഷേ മതവിശ്വാസം  നഷ്ടപ്പെട്ടുപോകുന്ന രൂപത്തിൽ  വിമർശനം  പോയാൽ കാര്യം  അപകടമാണെന്ന്  ഓരോ മുസ്ലിമും മനസ്സിലാക്കണം.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി സംഘ് പരിവാർ ഇട്ട് കൊടുത ഖുർആൻ വിതരണ വിവാദം ഏറ്റുപിടിച്ച സമുദായ പാർട്ടി നിലപാട് എത്ര അപകടകരം .
   രാഷ്ട്രീയത്തെ മതവുമായി കൂട്ടികുഴക്കാതെ രാഷ്ട്രീയമായി തന്നെ നേരിടാൻ ചങ്കുറപ്പു വേണം. അതിന് രാഷ്ട്രീയം പഠിക്കണം. കേൾക്കുന്നത് മുഴുവൻ പൊക്കിപ്പിടിച്ച് വിമർശനവുമായി വന്നാൽ  സമൂഹത്തിൽ നിന്ന്  ആക്ഷേപ ഹാസ്യങ്ങൾ കേൾക്കേണ്ടിവരും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ഇപ്പോൾ കേട്ട്  കൊണ്ടിരിക്കുന്ന അപഹാസ്യം എത്ര .

  മാതൃഭൂമി  പത്രം ഒരു വാർത്ത നൽകി കോഴിക്കോട്  സ്ത്രീകളുടെ ചേലാ കർമ്മം നടത്തുന്ന  ക്ലിനിക്കിനെ കുറിച്ച് .വാർത്തകൾ കണ്ട ഉടനെ  തൊട്ടടുത്ത കടയിൽനിന്ന്  ഒരു പൂട്ടും  വാങ്ങി ഓടി സ്ത്രീകളുടെ ചേലാകർമ്മം ചെയ്യുന്ന ക്ലിനിക്ക് പൂട്ടാൻ. ഫിറോസ് ക്ലിനിക്ക് പൂട്ടുന്ന   ഫോട്ടോ സോഷ്യൽ മീഡിയ വഴി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് തന്നെ  പ്രചരിപ്പിച്ചു.അവസാനം എന്തുണ്ടായി?.   സമുദായത്തിൽനിന്ന് തന്നെഎതിർപ്പുകൾ വന്നു, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് തൻറെ ഫേസ്ബുക്ക് ബുക്ക് പോസ്റ്റ്  പിൻവലിച്ചു.
ഇങ്ങനെ എത്രയെത്ര കഥകൾ. അനാവശ്യ വിവാദങ്ങൾ  സമൂഹത്തിൽ ഇട്ടുകൊടുത്തു ആവശ്യമായ കാര്യങ്ങൾ തൃണ വൽക്കരിക്കുന്ന കപരാഷ്ട്രീയം. ഉപകാരം ഇല്ലെങ്കിലും ഉപദ്രവത്തിൽ നിന്നെങ്കിലും  മാറിനിൽക്കാൻ  ഇത്തരം  വിവാദ രാഷ്ട്രീയക്കാർ തയ്യാറാക്കണം. മീഡിയ മാനിയ  അപകടമാണ് . ആവശ്യത്തിന്  വാ തുറക്കണം.
   പണ്ഡിതന്മാർക്ക് നേരെ കുതിര കയറും മുമ്പ്  അല്പം ചിന്തിക്കുന്നത്  നന്നായിരിക്കും.ആരാണെങ്കിലും ശരി ഇരുത്തേണ്ട വരെ  ഇരുത്തിയ  ചരിത്രമേ പണ്ഡിതന്മാർക്ക് ഉള്ളൂ. നിലവാരമില്ലാത്ത നാവും കഠാരയുമായി  പണ്ഡിതന്മാർക്ക് നേരെ തിരിഞ്ഞാൽ വിരൽത്തുമ്പു കൊണ്ട്  മലർത്തിയടികാൻ പണ്ഡിതൻമാർക്ക് സാധിക്കും. 2004, 2006 അതിനു സാക്ഷിയാണ്. ഇനിയും ഇത് ആവർത്തിക്കണോ?
✍️അബ്ദു സലാം ശാമിൽ ഇർഫാനി കുനിയിൽ 

Post a Comment

Previous Post Next Post