ഐഫോൺ 12 സീരീസ് പുറത്തിറക്കി മണിക്കൂറുകൾക്കകം ഐഫോൺ 11ന്റെ വില ആപ്പിൾ 13,400 രൂപയോളം കുറച്ചു. ഉയർന്ന വിലമൂലം ഐഫോൺ 12 സീരിസിലേയ്ക്ക് പോകാൻ താൽപര്യമില്ലാത്തവർക്ക് മികച്ച സാധ്യതയാണ് വിലക്കുറവ് നൽകിയിരിക്കുന്നത്. രാജ്യത്ത് പുതിയാതി തുറന്ന ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ ഐഫോൺ 11ന്റെ 64ജി.ബി മോഡൽ 54,900 രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ 68,300 രൂപയായിരുന്നു ഈ മോഡലിന്റെ വില. ഐഫോൺ 11ന്റെ 128 ജി.ബി മോഡൽ 59,900 രൂപയ്ക്കും ലഭിക്കും. 256 ജി.ബി വേരിയന്റിന് 69,900 രൂപയുമാണ് വില. എസ്ഇ, എക്സ്ആർ സീരിസിന്റെ വിലയിലും കുറവുവരുത്തിയിട്ടുണ്ട്. ഐഫോൺ എസ്ഇ 128 ജി.ബി, 256 ജി.ബി മോഡലുകൾ യഥാക്രമം 39,900 രൂപയ്ക്കും 44,900 രൂപയുക്കും ലഭിക്കും.
ഐഫോൺ എസ്ഇ 256 ജി.ബി വേരിയന്റിന് 54,900 രൂപയാണ് വില. ഐഫോൺ എക്സ്ആർ 64 ജി.ബിക്ക് 47,900 രൂപയും 128 ജി.ബി മോഡലിന് 52,900 രൂപയും നൽകിയാൽമതി. ഉത്സവ ഓഫറിന്റെ ഭാഗമായി ഒക്ടോബർ 17മുതൽ ഐഫോൺ 11നൊപ്പം എയർപോഡുകളും ആപ്പിൾ സ്റ്റോർ സൗജന്യമായി നൽകും. ആമസോണും ഫ്ളിപ്കാർട്ടും ഐ ഫോൺ 11ന് 18,000 രൂപയോളം വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Post a Comment