വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് ബാങ്ക് വായ്പ എടുത്തവരും, കൂടാതെ ജോലി നഷ്ടപ്പെട്ടവരുമൊക്കെയാണ്. അതു കൊണ്ട് ലോക് ഡൗൺ സമയത്ത് മാർച്ച് മാസത്തിൽ കേന്ദ്ര സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. അപ്പോൾ മൂന്നു മാസമാണ് നൽകിയത്. പിന്നീട് രാജ്യത്തിൻ്റെ അവസ്ഥയിൽ ഒരു വ്യത്യാസവും വരാത്തതിനാൽ ജൂൺ മുതൽ ആഗസ്ത് 31വരെ മൊറട്ടോറിയം നീട്ടി നൽകി
എന്നാൽ സെപ്തംബർ 1 മുതൽ എല്ലാ വായ്പകളും തിരിച്ചടയ്ക്കേണമായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അത് പിന്നീട് സെപ്തംബർ 28 വരെ നീട്ടുകയാണുണ്ടായത്. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാറിനും, ആർബിഐക്കും സെപ്തംബർ 28 വരെ സമയം നൽകി. എന്നാൽ സെപ്തംബർ 22 ആവുമ്പോഴേക്കും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ച വായ്പ പുന:ക്രമീകരണ പദ്ധതി അനുസരിച്ചാണ് മെറട്ടോറിയം 2 വർഷത്തേക്ക് SBl പ്രഖ്യാപിച്ചത്. ഈ 2 വർഷത്തേക്ക് ഇ എം ഐ അടക്കേണ്ടതില്ല.
പക്ഷേ പലിശ ഈടാക്കുന്നതാണ്. 0.35 % വാർഷിക അധിക പലിശയുമുണ്ടാവും. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് റീട്ടെയ്ൽ വായ്പക്കാർക്ക് വായ്പാ പുന:ക്രമീകരണ പദ്ധതി പ്രഖ്യാപിക്കുന്ന ആദ്യ ബാങ്കാണ് SBI. മറ്റു പൊതുമേഖലാ ബാങ്കുകൾ കൂടി സമാനമായ തീരുമാനം തന്നെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് കരുതുന്നു. 24 മാസം വരെ മൊറട്ടോറിയം, തവണകളുടെ പുന:ക്രമീകരണം, മൊറട്ടോറിയത്തിന് തുല്യമായ കാലയളവിലെ വായ്പാ കാലാവധി നീട്ടൽ എന്നിവയാണ് SBl പുതിയ പദ്ധതിക്ക് കീഴിൽ വച്ച ഇളവുകൾ.
പദ്ധതി പ്രകാരം അധിക വായ്പാ സൗകര്യങ്ങൾ ലഭിക്കില്ല. വായ്പ പുന:ക്രമീകരണത്തിന് ആരൊക്കെയാണ് അർഹരെന്ന് SBl പറയുന്നുണ്ട്. 2020 ഫെബ്രുവരിയുമായി നോക്കുമ്പോൾ ആഗസ്തിൽ ശമ്പളമോ വരുമാനമോ കുറഞ്ഞവർ, കൂടാതെ ലോക്ഡൗൺ സമയത്ത് ശമ്പളം കുറയ്ക്കുകയോ, ജോലി നഷ്ടപ്പെടുകയോ ചെയ്തവർ, ബിസിനസ് അവസാനിപ്പിക്കേണ്ടി വന്നവർ, സ്വയം തൊഴിലുകാർ, പ്രൊഫഷണലുകൾ, ബിസിനസുകൾ തുടങ്ങിയവർക്ക് ലോക്ഡൗൺ സമയത്ത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തത്തെയോ ബാധിച്ചവർ തുടങ്ങിയവരൊക്കെ അർഹരാണ്.
ഈ പദ്ധതിക്ക് കീഴിൽ വരുന്ന വായ്പകളായ ഭവന അനുബന്ധ വായ്പകൾ, വിദ്യാഭ്യാസ വായ്പ, വാഹനവായ്പ(വാണിജ്യ ഉപയോഗത്തിനുള്ള വായ്പകൾ ഒഴികെ), വ്യക്തിഗത വായ്പകൾ തുടങ്ങിയ റീട്ടെയിൽ വായ്പകൾ പുന:ക്രമീകരിക്കാൻ അവസരമുണ്ട്. പദ്ധതിക്ക് കീഴിൽ അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഡിസംബർ 24 ആണ്. ഇതിന് ഫെബ്രുവരിയിൽ നിങ്ങൾക്ക് ലഭിച്ച അവസാന ശമ്പളത്തിൻ്റെ സ്ലിപ്പുകൾ.
ഇന്നത്തെ സാഹചര്യം മൂലം ഞങ്ങളുടെ ബിസിനസിനെ ദോഷകരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന സ്വയംതൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകളുടെയും ബിസിനസുകാരുടെയും സത്യവാങ്മൂലം. കൂടാതെ ഒന്നിലധികം വായ്പകൾ ഉള്ളവർക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. SBlയുടെ മാത്രം നിർദ്ദേശങ്ങളാണ് ഇപ്പോൾ വന്നിട്ടുള്ളത്. മറ്റ് ബാങ്കുകളിൽ നിന്ന് ആശ്വാസ വാർത്തകൾ അടുത്ത ദിവസം തന്നെ എത്തട്ടെ. ഈ വാർത്ത മറ്റുള്ളവരെ അറിയിക്കാൻ ശ്രമിക്കുക.
Post a Comment