യുഡിഎഫിന്റെ ബിജെപി ‐ ജമാഅത്തെ ഇസ്ലാമി ബന്ധം; വടകര മണിയൂരിൽ 22 മുസ്ലിം ലീഗ്‌ കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം



വടകര > മുസ്ലിം ലീഗിന്റേയും കോൺഗ്രസിന്റെയും ആർഎസ്എസ് ‐ ബിജെപി - ജമാഅത്തെ ഇസ്ലാമി ‐ എസ്ഡിപിഐ ബന്ധത്തിൽ പ്രതിഷേധിച്ച് വടകര മണിയൂരിൽ 22 ലീഗ് കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു.


മണിയൂർ പഞ്ചായത്തിലെ കുന്നത്ത് കരയിലാണ് ലീഗിന്റെയും കോൺഗ്രസിന്റെയും പരസ്യമായ തീവ്രവാദ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കുടുംബങ്ങൾ ഇടതുപക്ഷത്തേക്ക് കടന്നുവരുന്നത്. പുതുതായി പാർട്ടിയിലേക്ക് വന്നവർക്ക് സ്വീകരണം നൽകി.


Post a Comment

Previous Post Next Post