കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു രോഗാവസ്ഥ പ്രകടമാകുന്നതായി റിപ്പപ്പോര്ട്ട്. മള്‍ട്ടി സിസിറ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം എന്നതാണ് ഈ പുതിയ രോഗാവസ്ഥ. കൊവിഡ് വ്യാപനം ഏറ്റവുമുയര്‍ന്ന് നില്ക്കുന്ന വിദേശ രാജ്യങ്ങളിലും മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കണ്ടുവന്നിരുന്ന രോഗം ഇപ്പോള്‍ കേരളത്തിലും വര്‍ദ്ധിച്ച് വരുകയാണ്.
കൊവിഡ് അണുബാധ വന്നിട്ടും അത് പ്രകടിപ്പിച്ചിട്ടില്ലാത്ത അല്ലെങ്കില്‍ തിരി ച്ചറിയാതെ പോ യിട്ടുള്ള കുട്ടികളിലാണ് ഈ രോഗാവസ്ഥ കൂടുതലായും പ്രകടമാകുന്നത്. കൊവിഡ് സ്ഥിരീകരിച്ച് ആഴ്ച്ചകള്പ്പുറവും കുട്ടികളില്‍ മള്‍ട്ടി സിസിറ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം കണ്ട് വരുന്നുണ്ട്.
READ ALSO: നബിദിനം സ്പെഷ്യൽ CLICK HERE
ഹൃദയ പേശികളെ ബാധിക്കുന്ന ഈ രോഗാവസ്ഥ പതിയെ കരലളിനേയും വൃക്കയേയും ബാധിക്കുന്നുണ്ട്. രക്തം സമ്മര്‍ദ്ദം കുറയുന്ന അവസ്ഥയും പ്രകടമാണ്. ഏഷ്യയില്‍ തന്നെ ആദ്യമായി രോഗം കണ്ടെത്തുന്നത് കോഴിക്കോടാണ്. കഴിഞ്ഞാഴ്ച്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്. പനി, വയറുവേദന, വയറിളക്കം, കണ്ണിലും വായിലും ശരീരത്തിലും ചുവന്ന പാടുകള്‍, എന്നിവയാണ് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ ഇരുപത്തിയഞ്ചോളം കുട്ടികളിലാണ് ഇതുവരെയും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്
Post a Comment