പത്തനംതിട്ട: ഇന്ത്യയിൽ പ്രമേഹരോഗികൾ കൂടുതലുള്ളത് കേരളത്തിൽ. സംസ്ഥാനത്തെ ജനസംഖ്യയുടെ 24 മുതൽ 25 ശതമാനംവരെ പേർ പ്രമേഹവും അതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളും ഉള്ളവർ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ 2020-ലെ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ് അടക്കമുള്ള സ്ഥാപനങ്ങളെ ഈ വിവരം ഐ.സി.എം.ആർ. അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കുറവ് പ്രമേഹരോഗികൾ ഛത്തീസ്ഗഢിലാണ്. ആറ് ശതമാനം പേർക്കേ അവിടെ ഈ രോഗമുള്ളൂ. പഠനത്തിന്റെ അടിസ്ഥാനത്തിൽ, പ്രമേഹം വർധിക്കാനുള്ള കാരണങ്ങളേക്കുറിച്ച് േകരളത്തിൽ ആഴത്തിൽ വിലയിരുത്തേണ്ടിവരും. ജീവിതശൈലിയിലെ മാറ്റം വിന ഗ്രാമീണജീവിതത്തിലും നാഗരികത കടന്നുവന്നതോടെ പ്രമേഹരോഗികൾ സ്ഥലഭേദമില്ലാതെകൂടി. മുമ്പ് തിരുവനന്തപുരം ജില്ലയിലാണ് പ്രമേഹരോഗികൾ കൂടുതൽ. ആ സ്ഥിതി മാറി. ഇപ്പോൾ കേരളം മുഴുവനും പ്രമേഹരോഗികൾ കൂടുതലായുണ്ട്. കായിക വിനോദം കുറഞ്ഞതും ആഹാരരീതിയിലെ മാറ്റവും കാരണമായി. എന്നാൽ ഇത് അരിയാഹാരംകൊണ്ട് മാത്രമുള്ളതല്ല. മലയാളികളെപ്പോലെ തമിഴ്നാട്ടുകാരും അരിയാഹാരം കൂടുതൽ കഴിക്കുന്നുണ്ട്. അവിടെ പ്രമേഹരോഗികൾ കേരളത്തിലെതിനെക്കാൾ കുറവാണ്. മുമ്പ് 50 വയസ്സിൽ; ഇപ്പോൾ 30-ൽ കുറച്ചുമുമ്പുവരെ പ്രമേഹരോഗം 50 വയസ്സിന് മുകളിലുള്ള മലയാളികളെയാണ് ബാധിച്ചിരുന്നത്.
RELATED POSTS: നബിദിനം സ്പെഷ്യൽ CLICK HERE
ഇപ്പോൾ 30 വയസ്സ് മുതൽ പലരിലും രോഗമുണ്ട്. കുട്ടികളിൽ ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട് ഇനത്തിലുള്ള പ്രമേഹവും കണ്ടുവരുന്നു. ആശങ്ക ഏറുന്നു പ്രമേഹരോഗികളുടെ എണ്ണം കൂടുന്നത് മലയാളി സമൂഹത്തിൽ ആശങ്ക പരത്തുന്നു. രോഗം പിടിപെടുന്നതോടെ പലരും ആരോഗ്യം ക്ഷയിച്ച് ഉൾവലിയുന്നു. മാനസിക സംഘർഷവും രോഗവ്യാപനത്തിന് ഒരു കാരണം. മുമ്പ് വൈകുന്നേരങ്ങളിൽ കായിക വിനോദങ്ങൾ ഉണ്ടായിരുന്നു. ഇത് നിലച്ചത് തിരിച്ചടിയായി. പലയിടങ്ങളിലും സൗകര്യങ്ങൾ ഉണ്ടെങ്കിലും ഉപയോഗിക്കുന്നില്ല. ആഹാരത്തിനൊപ്പം ജീവിതവീക്ഷണം മാറിയതും രോഗത്തിന് വഴിവെയ്ക്കുന്നു.
Post a Comment