എസ് എസ് എഫ് 27 മത് കാസർകോട് ജില്ലാ സാഹിത്യോത്സവിന് നാളെ (Oct 2) തുടക്കമാകും.
യൂണിറ്റ്, സെക്ടർ, ഡിവിഷൻ ഘടകങ്ങളിൽ പ്രതിഭാത്വം തെളിയിച്ച മത്സരികൾ ജില്ലയിൽ മാറ്റുരക്കും.
അഞ്ചു വിഭാഗങ്ങളിലായി
ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും.
കോവിഡ് പശ്ചാതലത്തിൽ ഓൺലൈനായാണ് ഈ വർഷം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
പ്രസംഗങ്ങൾ, ഗാനങ്ങൾ, പ്രബന്ധം, കഥ, കവിതാ രചനകൾ, കലിഗ്രഫി, ഇ-പോസ്റ്റർ, സ്റ്റാറ്റസ് വീഡിയോ നിർമ്മാണം, കൊളാഷ് തുടങ്ങിയ വിത്യസ്തയിന മത്സരങ്ങൾ നടക്കും.
വെള്ളിയാഴ്ച ആരംഭിക്കുന്ന മത്സരങ്ങൾ ഞായാറാഴ്ച സമാപിക്കും.
ഉദ്ഘാടന സംഗമം റശീദ് സഅദിയുടെ അദ്ധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറാംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി കെ പാറക്കടവ് വിശിഷ്ടാതിഥിയാകും.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അൽ ഹൈദ്രൂസി കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, ഐ സി എഫ് നാഷണൽ കൺവീനർ അബ്ദുൽ ഹമീദ് പരപ്പ , ആർ എസ് സി ഗൾഫ് കൗൺസിൽ കൺവീനർ അഹ്മദ് ശറിൻ ആശംസ അറിയിക്കും.
നംഷാദ് ബേക്കൂർ സ്വാഗതവും ശംസീർ സൈനി നന്ദിയും പറയും
Post a Comment