റമ്മി കളിച്ചു ഉടൻ പണം നേടൂ:ഓണ്‍ലൈന്‍ ഗെയിമില്‍ യുവാവിന് നഷ്ടമായത് 30 ലക്ഷം, കടം പെരുകി; ഭാര്യയ്ക്ക് സന്ദേശമയച്ച് യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു rummi game fake

പുതുച്ചേരി:
ഓൺലൈനിൽ ഗെയിം കളിച്ച് 30 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. പുതുച്ചേരിയിൽ താമസിക്കുന്ന വിജയ് കുമാറാണ് ഭാര്യയ്ക്ക് ശബ്ദസന്ദേശം അയച്ച ശേഷം സ്വയം തീകൊളുത്തി മരിച്ചത്. പതിവായി ഓൺലൈനിൽ ചീട്ട് കളിച്ചിരുന്ന വിജയ് കുമാറിന് 30 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് പോലീസ് നൽകുന്ന വിവരം. ഇതേത്തുടർന്ന് കടബാധ്യതകളും വർധിച്ചു. ബാധ്യതകൾ തീർക്കാൻ കഴിയാതെ വന്നതോടെയാണ് യുവാവ് ജീവനൊടുക്കിയത്. മരിക്കുന്നതിന് മുമ്പ് വിജയ് കുമാർ ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ഭാര്യയ്ക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. കടം കൂടിവരികയാണെന്നും ഇതൊന്നും അടച്ചുതീർക്കാൻ തനിക്കാവില്ലെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. അതിനാലാണ് ജീവനൊടുക്കുന്നതെന്നും ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടവർ സൂക്ഷിക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. വിജയ്കുമാറിന്റെ സന്ദേശം ലഭിച്ചതിന് പിന്നാലെ ഭാര്യ പോലീസിൽ വിവരമറിയിച്ചിരുന്നു. എന്നാൽ മംഗലം പോലീസ് ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്ദിരാഗാന്ദി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056

Post a Comment

Previous Post Next Post