ജില്ലയിലെ പൊതു പ്രവർത്തകൻ അബ്ദു റഹിമാൻ തെരുവത്ത് കാസർകോട് നഗരസഭയിലെ ദിനാർ മുപ്പതാം വാർഡിൽ നിന്നും പൊതു സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചു.
കാസർകോട് നഗരസഭയിൽ ഇപ്രാവശ്യത്തെ ത്രിതല തെഞ്ഞെടുപ്പിൽ കുത്തക പാർട്ടികൾക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന വിധത്തിൽ പല വാർഡുകളിലും പൊതു സ്വതന്ത്രന്മാരുടെ കടന്നുകയറ്റമുണ്ടാകുമെന്നാണ് സൂചിക്കപ്പെടുന്നത്.
തുടർച്ചയായ ഭരണം ലഭിച്ച രാഷ്ട്രീയ കക്ഷികളുടെ അലസതകൾ നിമിത്തം അടിസ്ഥാനപരമായ വികസനങ്ങൾ പോലും നടന്നിട്ടില്ലെന്ന പരാതി വ്യാപകമായതിന്റെ പ്രതിഫലനം പൊതു സ്വതന്ത്രന്മാരിലൂടെ പ്രതിഫലിക്കുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.
Post a Comment