ന്യൂഡൽഹി: ഹാഥ്റസ് സംഭവത്തിൽ പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേം പ്രകടിപ്പിക്കാനെത്തിയത് നൂറുകണക്കിനുപേർ. ഭീം ആർമിയുടെ പ്രതിഷേധത്തിന് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകി. ഹാഥ്റസ് സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുപി മുഖ്യമന്ത്രി രാജിവെക്കുന്നതിവരെ പ്രക്ഷോഭം തുടരും. പെൺകുട്ടിക്ക് നീതി ലഭിക്കുംവരെ വിശ്രമമില്ല. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീംആർമിക്ക് പുറമെ ഇടത് സംഘടനകളും വിവിധ വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മഹാത്മാ ഗാന്ധിയുടെ വേഷം ധരിച്ചെത്തി ജന്തർ മന്തർ റോഡിൽ പ്രതിഷേധിച്ചു. ചന്ദ്രശേഖർ ആസാദ് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുന്നു
Post a Comment