തിരുവനന്തപുരം | ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമനടപടിക്ക്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ ചെന്നിത്തല നാളെ വക്കീല്‍ നോട്ടീസ് അയക്കും. ഫോണ്‍ ആരുടെ കൈവശമാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ഡിജിപിക്ക് നല്‍കിയ കത്തില്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പുതിയ നീക്കം.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ റെയ്‌സിങ് ഡേ ചടങ്ങില്‍ പങ്കടുത്ത ചെന്നിത്തല, ലൈഫ് മിഷന്‍ വിവാദത്തില്‍പെട്ട യൂണിടാക് എംഡി സന്തോഷ് ഈപ്പനില്‍ നിന്ന് ഐഫോണ്‍ കൈപ്പറ്റിയെന്നാണ് ആരോപണമുയര്‍ന്നത്. ചെന്നിത്തല ഇക്കാര്യം നിഷേധിച്ചിരുന്നു. തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
Post a Comment