മലപ്പുറം : വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ വളഞ്ചേരി അര്‍മലാബ് ഉടമയുടെ മകനും കേസിലെ രണ്ടാം പ്രതിയുമായ സഞ്ജീത് എസ്. സാദത്ത് അറസ്റ്റില്‍. വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇയാളെ വളാഞ്ചേരി സി.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സഞ്ജീത് ആണ് അര്‍മലാബ് ലാബ് നടത്തിയിരുന്നത്. കേസിലെ ഒന്നാം പ്രതിയായ സുനില്‍ സാദത്ത് മഞ്ചേരി ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇയാള്‍ ഒളിവിലാണ്.സഞ്ജീത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വളാഞ്ചേരി കരേക്കാട് സ്വദേശി കപ്പൂത്ത് അഷ്റഫിന്റെ മകന്‍ മുഹമ്മദ് ഉനൈസ്‌നെ (23) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊവിഡ് പരിശോധനയ്ക്ക് സ്രവം നല്‍കിയവര്‍ക്ക് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരി വൈക്കത്തൂരിലെ അര്‍മ ലാബ് നാല്‍പത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് തട്ടിയത് . 2,500ഓളം പേരുടെ സാമ്ബിളുകള്‍ ശേഖരിച്ചപ്പോള്‍ 490 പേരുടേത് മാത്രം പരിശോധിച്ച് ബാക്കിയുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.
Post a Comment