വരും മാസങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന



ജനീവ :

വരും മാസങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിരവധി രാജ്യങ്ങളില്‍ വൈറസിന്റെ രണ്ടാം വരവ് വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്.

ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനം ഗെബ്രിയേസ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ശേഷിക്ക് അടുത്തോ അതിന് മുകളിലോ ആഗോള ആരോഗ്യമേഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലോകത്ത് ഇതുവരെ 42,413,497 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

1,148,015 പേര്‍ രോഗം ബാധിച്ച് മരിച്ചു. 31,391,765 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,873,717 പേര്‍ വൈറസ് ബാധിതരായി ചികിത്സയിലുണ്ട്. ഇതില്‍ 75,925 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

24 മണിക്കൂറിനിടെ 45,000ലേറപ്പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍, 6,000ലേറെപ്പേര്‍ രോഗബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങി

ആമസോണിൽ വൻ ഓഫാറുകൾ ലഭിക്കാൻ CLICK HERE 

Post a Comment

Previous Post Next Post