കോഴിക്കോട് മുക്കത്ത് അധ്യാപിക കാറിനുള്ളില്‍ മരിച്ച നിലയില്‍
byS news online—0
കോഴിക്കോട് | മുക്കം മരഞ്ചാട്ടിയില്‍ കാറിനുള്ളില്‍ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. മരഞ്ചാടി സ്വദേശി ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരഞ്ചാടി യിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് ദീപ്തി.
മരഞ്ചാട്ടി റബ്ബര്‍ തോട്ടത്തിന് സമീപമാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ പല ഭാഗങ്ങളും അധ്യാപികയുടെ ശരീരവും തീ പൊള്ളലേറ്റ നിലയിലാണ്. മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി
Post a Comment