വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ഇളവ് അനുവദിക്കണം: ഇ.കെ വിഭാഗം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ചേളാരി:  S NEWS ONLINE
കൊവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് 20 പേരെ മാത്രം പരിമിതപ്പെടുത്തിയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ വെള്ളിയാഴ്ച ജുമുഅഃ നിസ്‌കാരത്തിന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 
ഇ.കെ വിഭാഗം പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
RELATED POSTS: 
ജുമുഅഃ നിസ്‌കാരത്തിന്റെ സാധൂകരണത്തിന് നാല്‍പത് പേര്‍ വേണമെന്ന മതപരമായ നിബന്ധന ഉള്ളതിനാല്‍ വെള്ളിയാഴ്ച ജുമുഅഃ നിസ്‌കാരത്തിന് മാത്രം സര്‍ക്കാറിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post