ബെംഗളൂരു . ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബെംഗളൂരുവില്‍ ചാദ്യം ചെയ്യും. രാാവിലെ 11നാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചയ്യലിന് ഹാജരാകാന്‍ ബിനീഷ് ഇന്നലെ ബെംഗളൂരുവിലെത്തിയിരുന്നു. മയക്ക് മരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായുളള പണമിടപാടുകള്‍ സംബന്ധിച്ച കാര്യമാകും ഇ ഡി ചോദിച്ചറിയുക. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ ബീ ക്യാപിറ്റല്‍സ് ഫോറെക്‌സ് ട്രേഡിംഗ് കമ്പനിയുടെ സാമ്പത്തിക സ്രോതസിലും ഇ ഡി വ്യക്തത തേടും.
മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ബിനീഷിനെതിരായ ഇഡിയുടെ നടപടി. 2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു. ഇത് ബിനീഷ് സ്ഥിരീകരിച്ചിരുന്നു.
Post a Comment