ഇന്ത്യ _ചൈന അതിർത്തി തർക്കം:ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ മൈക്രോമാക്‌സ് തിരിച്ചെത്തുന്നു


ഇന്ത്യന്‍ വിപണിയില്‍ ഒരു സമയത്ത് അത് വളരെ സജീവമായിരുന്ന ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്ന ഒരു മൊബൈല്‍ കമ്പനി ആയിരുന്നു മൈക്രോമാക്‌സ്. എന്നാല്‍ പുതിയ മൊബൈല്‍ കമ്പനികളുടെ വരവോടുകൂടി മൈക്രോമാക്‌സിന് പതനം സംഭവിച്ചു. വിപണിയില്‍ നിന്നും മൈക്രോമാക്‌സ് പൂര്‍ണ്ണമായും ഇല്ലാതായി എന്നു തന്നെ പറയാം. എന്നാല്‍ അതിശക്തമായി തന്നെ തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് മൈക്രോമാക്‌സ്. പുതിയ സബ് ബ്രാന്‍ഡിനായി അഞ്ഞൂറ് കോടി രൂപയുടെ പുതിയ പദ്ധതിക്കു തുടക്കം കുറിക്കുകയാണ് തദ്ദേശീയ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് എന്ന് മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ തന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

വളരെ നന്നായി തന്നെ മുന്നോട്ടു പോയി കൊണ്ടിരുന്ന കമ്പനിക്ക് ഇടയ്ക്ക് തകര്‍ച്ച സംഭവിച്ചു. ഷവോമി, ഓപ്പോ, വിവോ തുടങ്ങിയവരുടെ വരവോടെയാണ് മൈക്രോമാക്‌സിന് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വന്നത്. എന്നാല്‍ ഇന്ത്യയും ചൈനയുമായുള്ള ബന്ധം വഷളായതിനു ശഷം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ടു തന്നെ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക്  വലിയ ഡിമാന്‍ഡുണ്ടെന്നും ചൈനയുമായുള്ള ബന്ധം വഷളായതിനു ശേഷം കൂടുതല്‍ ഉപേഭോക്താക്കളെ നേടിയിട്ടുണ്ടെന്നും രാഹുല്‍ ശര്‍മ പറഞ്ഞു.

പതിനായിരത്തിലധികം ഔട്ട് ലെറ്റുകളുടേയും ആയിരത്തിലധികം സേവന കേന്ദ്രങ്ങളുടേയും സാന്നിധ്യം നിലവില്‍ ഇന്ത്യയില്‍ കമ്പനിക്കുണ്ട്. ഇന്ത്യ എന്ന് സൂചിപ്പിക്കുന്ന ഐഎന്‍ എന്ന പേരില്‍ ബ്രാന്‍ഡഡ് ഫോണുകള്‍ ഭിവടി, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനിയുടെ രണ്ട് ഫാക്ടറികളിലായി നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് രാഹുല്‍ ശര്‍മ പറഞ്ഞു. ഇന്ത്യയിലെ മൈക്രോമാക്‌സിന്റെ തിരിച്ചു വരവ് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

Post a Comment

Previous Post Next Post