കൊച്ചി | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരം ആശുപത്രിയിലെ ചികിത്സ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന കുറ്റപ്പെടുത്തലുമായി കസ്റ്റംസ്. ശിവശങ്കറിന്റെ ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെ ശിവശങ്കര്‍ ചികിത്സ തേടിയത് ഇതിന്റെ ഭാഗമാണെന്ന് സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യം പറഞ്ഞത്.
ശിവശങ്കറിന് സാരമായ അസുഖങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വേദനസംഹാരി കഴിച്ചാല്‍ തീരാവുന്ന പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് നടപടികളില്‍ നിന്ന് ഒഴിവാകാനാണ് അസുഖമുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചത്. ഇക്കാരണങ്ങളാല്‍ തന്നെ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വാദിച്ചു. 23നാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.
Post a Comment