മുന്‍കൂര്‍ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കിയതായാണ് വിവരം. കസ്റ്റംസ് സംഘം ആശുപത്രിയില്‍ എത്തി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാലുടന്‍ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ജാമ്യഹരജി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Post a Comment