
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാര്‍ പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാവണമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് 2,279 പേര്‍ ഒരേ സമയം പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസുകാരുടെ പാസിങ് ഔട്ട് പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേനയില്‍ ചിലരുടെ ഭാഗത്ത് നിന്ന് പ്രതീഷിക്കാത്ത വിധത്തിൽ ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് അതെല്ലാം മനസില്‍ വെച്ച് വേണം ഓരോ പൊലീസ് ഉദ്യോഗസ്ഥനും അവരുടെ ജോലി നിർവ്വഹിക്കേണ്ടതാണ്. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post a Comment