കശ്മീരിൽ മൂന്ന് ബി.ജെ.പി. പ്രവർത്തകരെ വെടിവെച്ചു കൊന്നു

ശ്രീനഗർ: 
ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ  ബി.ജെ.പി. യുവമോർച്ച ജില്ലാ സെക്രട്ടറിയുൾപ്പെടെ മൂന്ന് ബി.ജെ.പി.ക്കാർ കൊല്ലപ്പെട്ടു. ബി.ജെ.പി. യുവമോർച്ച ജില്ലാ സെക്രട്ടറി ഫിദ ഹുസൈൻ യാറ്റൂ, പാർട്ടിപ്രവർത്തകരായ ഉമർ റാഷിദ് ബീഗ്, ഉമർ റംസാൻ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. കുൽഗാമിലെ വൈ.കെ. പോരയിലൂടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ്  അക്രമണമുണ്ടായത്. 

Post a Comment

Previous Post Next Post