തിരുവനന്തപുരം: ഇന്നുമുതൽ തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും. പുതിയ നിർദേശപ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. കോവിഡ് ലോക്ക്ഡൗണിന് മുമ്പ് ഈ സംവിധാനം നിലവിലുണ്ടായിരുന്നു. അത് പുനഃസ്ഥാപിക്കുകയാണ് റെയിൽവേ ഇപ്പോൾ ചെയ്തിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ സംവിധാനം രണ്ട് മണിക്കൂറായി പരിഷ്കരിച്ചിരുന്നു
Post a Comment