അവയവദാന മാഫിയ കേസ് ; അന്വേഷണത്തിന് പ്രത്യേക സംഘം


തിരുവനന്തപുരം: 

സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവർത്തിക്കുന്നതായി ക്രൈംബ്രാഞ്ച്  കണ്ടെത്തിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന്  തൃശൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘത്തെയാണ്  ചുമതലപ്പെടുത്തിയത്. ഇതിനായി എല്ലാം ജില്ലകളിലെയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് വേണ്ടി നിയമിക്കും.

ആമസോണിൽ വൻ ഓഫാറുകൾ ലഭിക്കാൻ CLICK HERE 

അവയവ ദാന മാഫിയിലെ പ്രവർത്തനത്തിന്  ഇടനില നിൽക്കുന്നവർ സംസ്ഥാനത്തെ സര്‍ക്കാര്‍‌ ജീവനക്കാരുമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.അതുകൊണ്ട് തന്നെ അവയവ കച്ചവടത്തിന്റ  ഇടനിലക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുകയെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അറിയിച്ചു.

സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അന്വേഷണത്തിൽ കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നിരവധി പേർക്ക് അവയവങ്ങൾ നഷ്ടമായതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. രണ്ട് വർഷമായി അവയവ ദാന മാഫിയ പ്രവർത്തിക്കുന്നുണ്ട്. ഈ മാഫിയിലേക്ക് ഇത്തരത്തില്‍ ആളുകളെ ഉൾപ്പെടുത്തി അവയവ കൈമാറ്റം നടക്കുന്നുവെന്നാണ്  ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തല്‍.

ഫ്ലികാർട്ടിലെ വൻ ഓഫാറുകൾ ഇവയാണ്  CLICK HERE

Post a Comment

Previous Post Next Post