യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം; ലഹരിമരുന്ന് നൽകി, ദൃശ്യങ്ങൾ ക്യാമറയിൽ ചിത്രീകരിച്ചു

ലഖ്‌നോ .
 ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവില്‍ മീററ്റില്‍ നിന്നാണ് പുതിയ വാര്‍ത്ത. 15കാരിയെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് പീഡന ദശ്യങ്ങള്‍ പകര്‍ത്തിയതായും പരാതിയുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ലഹരി മരുന്ന് നല്‍കിയാണ് പെണ്‍കുട്ടിയെ ബന്ധുവും സുഹൃത്തും പീഡിപ്പിച്ചത്.  വീട്ടിലിരിക്കൂ...അക്ഷയ സെന്റർ സേവനങ്ങൾ ഇനി മൊബൈൽ ആപ്പ് വഴിയും🖱️  ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ പരാതിയുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിനെ മീപിക്കുകയായിരുന്നു.
ഹാത്രാസ് കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടെയാണ് യു പിയില്‍ നിന്ന് വീണ്ടും വീണ്ടും പീഡന വാര്‍ത്തകള്‍ പുറത്തുവരുന്നത്. പീഡനത്തിന് ഇരയാകുന്നതില്‍ ഭൂരിഭാഗവും താഴ്ന്ന ജാതിയില്‍പ്പെടുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.മൊബൈൽ വെളിച്ചം കണ്ണിനു ഗുരുതര പ്രശ്നമാകുന്നു പരിഹാരമുണ്ട് 🖱️

Post a Comment

Previous Post Next Post