സൗദി നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞ 23 ഇന്ത്യക്കാർ അസീർ ഇന്ത്യൻ അസ്സോസിയേഷന്റെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി

റിയാദ് 

സൗദി നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന 4 മലയാളികൾ ഉൾപ്പെടെ 23 ഇന്ത്യക്കാർ അസീർ ഇന്ത്യൻ അസ്സോസിയേഷന്റെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. സൗദി അറേബ്യയുടെ ദക്ഷിണമേഖലയായ അസീർ റീജിയണലിലെ ഖമ്മീസ് മുഷൈത്ത്, ദഹറാൻ ജുനൂബ് ജയിലുകളിൽ വിവിധ കേസുകളിൽ ശിക്ഷാകാലാവധി കഴിഞ്ഞിരുന്നവരും, ഇക്കാമാ കാലാവതി കഴിഞ്ഞവരും, ഹൂറൂബ് ആക്കപ്പെട്ടവരുമായ സംഘമാണ് അബഹയിൽ നിന്നും ദുബായ് വഴി ഇന്ത്യയിലേക്ക് മടങ്ങിയത്.


ഇവരുടെ ദയനീയ അവസ്ഥ അസീർ ഇന്ത്യൻ അസ്സോസിയേഷൻ ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിനെ അറിയിക്കുകയായിരുന്നു. കൗൺസുലേറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അവസരം വേഗത്തിൽ ഒരുങ്ങിയത്. ജിദ്ദ കൗൺസുലേറ്റിന്റെ ജീവകാരുണ്യവിഭാഗം പ്രതിനിധികളായ ബിജു കെ. നായരും, ഒഐസിസി സൗദി ദക്ഷിണമേഖലാ പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post